കേരളപ്പിറവി ദിനാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരിയും ഒറ്റപ്പാലം എൻ.എസ്.എസ്. കോളേജിലെ മലയാളം വിഭാഗം അദ്ധ്യാപികയുമായ എം സുരജ നിർവഹിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ്. ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അമ്പിളി അരവിന്ദിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് കുമാരി മൃദുല പി എം സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി ഡോ മിനികുമാരി ഡി, സ്റ്റാഫ് അഡ്വൈസർ ഡോ ലക്ഷ്മി വി, ഡോ ശ്രീവിദ്യ നായർ എൻ, ശ്രീ സുരേഷ് കുമാർ കെ എന്നിവർ ആശംസകൾ നേർന്നു. കുമാരി ഐശ്വര്യ എം കൃതജ്ഞത അർപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികൾ കഥകളി, തിരുവാതിര, ഒപ്പന, മാർഗം കളി, വഞ്ചിപ്പാട്ട്, സംഘനൃത്തം, സംഘഗാനം എന്നീ കലാപരിപാടികൾ അവതരിപ്പിച്ചു. മലയാള ഭാഷാ വാരാചരണത്തിന്റെ ഭാഗമായി കഥാരചന , കവിതാ രചന, ഉപന്യാസരചന, ചിത്രരചന മത്സരങ്ങൾ സംഘടിപ്പിച്ചു. കേരളത്തിലെ പ്രശസ്തരായ വ്യക്തികളെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു